ആലപ്പുഴ അരൂരില്‍ പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്ബുകടിയേറ്റത്.

പാമ്ബു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക