റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ നഷ്ടപ്പെട്ട ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവം നടന്നത് തെലങ്കാനയിലാണ്.

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ പാമ്ബുപിടുത്തക്കാരന്റെ മകനാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ച ആറടി നീളമുള്ള മൂർഖൻ പാമ്ബിനെ പിടിച്ച്‌ പുറത്താക്കാൻ എത്തിയതായിരുന്നു ശിവ. ഇതിനു പിന്നാലെ പാമ്ബിനെ പിടിക്കൂടിയ ഇയാള്‍ വീഡിയോ എടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടികൂടിയ മൂർഖന്റെ തല വായ്ക്കുള്ളിൽ ആക്കി കടിച്ചുപിടിച്ചു കൊണ്ടായിരുന്നു ഇയാളുടെ റീൽ ചിത്രീകരണം. ഈ സമയത്താണ് പാമ്പ് ഇയാളെ കൊത്തിയത്. തുടർന്ന് ബോധരഹിതനായ ശിവയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അതേസമയം ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വാർത്തയായിരുന്നു. പെരുമ്ബാമ്ബിനെ പ്രദർശിപ്പിക്കുന്ന മേളയ്‌ക്കിടെ പാമ്ബിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്ന അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കർണ്ണാടകയിലെ ഷിമോഗയിലും ഇത്തരത്തിലുളള സംഭവം നടന്നിരുന്നു. പാമ്ബ് പിടുത്തകാരൻ സോനുവിനാണ് അന്ന് പാമ്ബുകടിയേറ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക