പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടത്തിയ അഴിമതികളുടെയും സമ്പാദിച്ച ബിനാമി സ്വത്തുക്കളുടെയും രേഖകള്‍ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്ബോള്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്‍കിയത് സ്വന്തം ബിനാമി കമ്ബനിക്കാണെന്നും കമ്ബനി ഉടമയായ ബിനാമിയുടേയും പി.പി ദിവ്യയുടെ ഭർത്താവിന്റേയും പേരില്‍ ഏക്കർ കണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി എന്നതിനുമുള്ള തെളിവുകളാണ് പുറത്തുവിട്ടത്.
‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്ബനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്ബനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്ബനി എം ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെയും പേരില്‍ ഏക്കർകണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ ആസിഫിന്റെയും അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്’- ഇരുവരുടെയും പേരില്‍ സ്ഥലം രജിസ്റ്റർ ചെയ്ത രേഖകള്‍ പുറത്തുവിട്ടുകൊണ്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.



അനധികൃതമായി സ്വന്തം ബിനാമി കമ്ബനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിനു രൂപയുടെ കരാർ ദിവ്യ നല്‍കിയെന്ന് ആരോപിച്ച ഷമ്മാസ് അതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ”11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയില്‍ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമാണങ്ങള്‍ക്ക് മാത്രമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിക്ക് നല്‍കിയത്. ഇതിനു പുറമെ പടിയൂർ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്ബനിക്ക് തന്നെ നല്‍കി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്ബനിക്ക് നല്‍കിയത്. പ്രധാനമായും ബയോ ടോയ്‌ലറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിർമാണങ്ങള്‍. മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്ബനിക്ക് നല്‍കിയത്. ഒരു കരാർപോലും പുറത്തൊരു കമ്ബനിക്കും ലഭിച്ചില്ല.


ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി പി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്ബനിക്ക് ലഭിച്ചിട്ടുണ്ട് – ഷമ്മാസ് പറഞ്ഞു.ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്ബാദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.



















