മുംബൈ: മൻഖുർദിൽവീട്ടിൽ തനിച്ചായിരുന്ന 27 കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത 17 കാരൻ അറസ്റ്റിൽ.കത്തി ചൂണ്ടി ബലാത്സംഗം ചെയ്തത് ഏവരെയും ഞെട്ടിപ്പിച്ചു.പോലീസ് പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് റിപ്പോർട്ട്. ഭർത്താവ് ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടമ്മയായ യുവതി രണ്ട് കുട്ടികളുമായി വീടിൻ്റെ വാതിലിന് സമീപം ഇരിക്കുകയായിരുന്നു.

യുവതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി വീട്ടിനുള്ളിൽ കയറി കതക് അകത്തു നിന്ന് പൂട്ടുകയും കത്തി വീശുകയും ചെയ്തു. എതിർത്താൽ അവളെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ യുവതിയെ ബലമായി മർദിക്കുകയും വാതിൽ പുറത്ത് നിന്ന് പൂട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി വാതിൽ തുറന്ന് ഭർത്താവിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൻഖുർദ് പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായി എട്ട് പോലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നത്.സംഭവശേഷം പ്രദേശവാസിയായ 17 കാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട് ഒഴിവാക്കി ഒളിവിലായിരുന്നു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.പ്രായപൂർത്തിയാകാത്ത ആളാണോയെന്ന് സ്ഥിരീകരിക്കാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്. പ്രായ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക