തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ നേതൃത്വത്തിലാണ്. സിപിഎം സംസ്ഥാന സമിതി അനിൽകുമാറിന്റെ സഹോദരനാണ് അജയൻ കെ മേനോൻ.

തിരുവാർപ്പ് അമ്പലത്തിനു മുന്നിലുള്ള സർക്കാർ പറമ്പ് സ്ഥലം പതിറ്റാണ്ടുകളായി കളിസ്ഥലമായി ഉപയോഗിച്ചു പോന്നിരുന്നതാണ്. ഒരു സ്വകാര്യ ക്ലബ്ബാണ് ഇവിടെ കാര്യങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഏതാനും നാളുകളായി നശിച്ചു കിടന്നിരുന്ന ഈ വോളിബോൾ കോർട്ട് ഒന്നരലക്ഷം രൂപയിൽ അധികം ചെലവിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിക്കുകയും ഇവിടെ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിപ്പറുകളും മറ്റും കയറി പാർക്ക് ചെയ്യുന്നത് മൂലം ഗ്രൗണ്ട് നശിക്കും എന്നതിനാൽ യുവാക്കളുടെ കയർ കെട്ടി തിരിച്ചിരുന്നു. കോർട്ടിന് ചുറ്റോടുചുറ്റും കമ്പി അടിച്ചാണ് കയർ കെട്ടിയത്. രാഷ്ട്രീയ വിരോധം തീർക്കുവാൻ അജയൻ കെ മേനോൻ ഉപയോഗിച്ചത് ഈ വോളിബോൾ കോർട്ടിനെയാണ്. ഇന്നലെ അദ്ദേഹത്തിന് നേതൃത്വത്തിൽ എത്തിയ ഏതാനും സിപിഎം പ്രവർത്തകർ കോർട്ടിന്റെ സംരക്ഷണർത്ഥം ഉറപ്പിച്ചിരുന്ന കമ്പിയും മറ്റും ഊരി എറിയുകയും കോർട്ട് നശിപ്പിക്കുകയും ആണ് ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക