തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുമാർ കൈരളി ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്ബാണ് കുമാർ തമ്ബാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്.
ഉടൻതന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്ബ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

















