നവിമുംബൈ:കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ ഗ്രാന്‍ഡ് കുടുംബ സംഗമം 2025 ജനുവരി 12ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നവി മുംബൈയിലെ നെറൂല്‍ ജിംഖാന യില്‍ വെച്ച് നടത്തപ്പെടുന്നതാണ്പ്രസ്തുത പരിപാടി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.കാസര്‍കോട് എം.എല്‍.എ , എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ, എ.കെ.എം അഷ്റഫ്, ഉദുമ എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം , എസ്.റഫീഖ് (നോര്‍ക്ക)എന്നിവര്‍ മുഖ്യാതിഥികാളായിരിക്കും.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണം ഉണ്ടായിരിക്കും. കൂടാതെ വിവിത തരം കലാപരിപാടികളും നടത്തപ്പെടും.ചടങ്ങില്‍ പ്രസിഡണ്ട് ടി.എ ഖാലിദ് അധ്യക്ഷത വഹിക്കും. എം.എ ഖാലിദ് അതിഥികളെ പരിചയപ്പെടുത്തും.ഫിറോസ് അബ്ദുല്‍ റഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സെക്രട്ടറി എം.എ മുഹമ്മദ് ഉളുവാര്‍ സ്വാഗതവും ഹനിഫ് കുബനൂര്‍ നന്ദിയും പറയുംഎ.പി ഖാദര്‍ അയ്യൂര്‍, സലീം മെര്‍ച്ചന്റ്, നൂറുൽ ഹസൻ, റൗഫ് നോവല്‍റ്റി എന്നിവര്‍ നേതൃത്വം നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക