ആലപ്പുഴ കാട്ടൂരില്‍ കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍.കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇവരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് മകൻ പൊലീസില്‍ പരാതി നല്‍കി.

ഏതാനും ദിവസം മുമ്ബാണ് വീട്ടമ്മയെ അജ്ഞാതൻ ആക്രമിച്ചത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മർദിച്ച്‌ ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്ബിയില്‍ കെട്ടിയിടുകയായിരുന്നു. വീടിൻറെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അടുക്കള വാതില്‍ വഴി മകൻ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ കാണുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങള്‍ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച്‌ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക