എം.എല്‍.എ. പി.വി. ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിർവഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി.അൻവർ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമർശമുണ്ട്.പി.വി. അൻവറിനെ അറസ്റ്റുചെയ്യാൻ പോലീസ് നീക്കമുണ്ടെന്നാണ് വിവരം.
എം.എല്‍.എയുടെ വീടിന് മുന്നില്‍ വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീടനകത്ത് കയറി എം.എല്‍.എയുമായി സംസാരിക്കുകയാണ്.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ അടച്ചിട്ട നിലമ്ബൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസിന്റെ നടപടി.

















