കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്ബതിമാർ അറസ്റ്റില്‍.ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടില്‍ സന്ദേശം അയച്ചതിനെ ചൊല്ലി മകനെ ഇരുവരും വീടുകയറി മർദ്ദിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. 2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവര്‍ ആദികൃഷ്ണനെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇവർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു‌. തുടർന്നാണ് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പിന്നീട് ഇവർ ഒളിവില്‍ പോയി. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക