വീടിന്റെ മുൻ ഭാഗത്തുള്ള വാതിലിനാണ് ഏറ്റവുമധികം പ്രാധാന്യം. ചില വീടുകളില്‍ ഒന്നിലേറെ വാതിലുകള്‍ ഉണ്ടാവാമെങ്കിലും പോസിറ്റീവ് ഊർജം കടന്നുവരുന്നത് പ്രധാന വാതില്‍ വഴിയാണ്.അതിനാല്‍, ഈ വാതിലിന് ചുറ്റുമുള്ള വസ്‌തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം. നെഗറ്റീവ് ഊർജത്തെ ആകർഷിക്കുന്ന ഒന്നും തന്നെ ഇവിടെ വരാൻ പാടില്ല. മാത്രമല്ല, പോസിറ്റീവ് ഊർജത്തെ ആകർഷിക്കാനായി വീടിന്റെ പുറക് വശവും വളരെ വൃത്തിയായി സൂക്ഷിക്കണം.
വീടിന്റെ പുറകുവശത്ത് അനാവശ്യ സാധനങ്ങള്‍ കൂട്ടിയിടാൻ പാടില്ല. ഇവിടുത്തെ വാതിലില്‍ പൊടി വരാനോ ചിലന്തി വലകെട്ടാനോ പാടില്ല. ഇങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ചെരുപ്പ് വയ്‌ക്കുന്നുണ്ടെങ്കില്‍ വാതിലിന്റെ ഇടത് ഭാഗത്ത് വൃത്തിയായി അടുക്കി വയ്‌ക്കണം. വീടിന്റെ പുറകുവശത്ത് ചെടികള്‍ വളർത്തുന്നതും ഉത്തമമാണ്. പ്രത്യേകിച്ച് കറ്റാർവാഴയും പനിക്കൂർക്കയും. ഇവ ഒരുമിച്ച് വേണം നട്ടുവളർത്താൻ.
കടബാദ്ധ്യതകള്‍ മാറ്റി സാമ്ബത്തികമായി വൻ ഉയർച്ച നേടാൻ ഇവ സഹായിക്കും. ആരോഗ്യപരമായി ഉയർച്ച, പുതിയ അവസരങ്ങള്‍ എന്നിവയെല്ലാം നിങ്ങളെ തേടിയെത്തും. എന്നാല്‍, ഈ ചെടികള്‍ വളർത്തുന്നുണ്ട് എന്ന കാര്യം വീട്ടില്‍ താമസിക്കുന്നവരല്ലാതെ മറ്റാരും അറിയരുത്. ഇത് വിപരീത ഫലം നല്‍കും.