മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഇരട്ട കൊലപാതകം പുറത്തറിയുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാതാപിതാക്കളുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്ത ശേഷം, ഉത്കർഷിനെ അറസ്റ്റ് ചെയ്യുകയും അവരെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായും ഡിസിപി (സോൺ V) നികേതൻ കദം പറഞ്ഞു.

ലീലാധർ ധഖോലെ (55), ഭാര്യ അരുണ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. “ഡിസംബർ 26 ന് ഉച്ചയ്ക്ക് അധ്യാപികയായ അമ്മയെ ഉത്കർഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിന്നീട് അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ പവർ പ്ലാൻ്റിലെ ടെക്നീഷ്യനും സാമൂഹിക പ്രവർത്തകനുമായ പിതാവിനെയും കുത്തിക്കൊന്നു. തുടർന്ന് മൃതദേഹങ്ങൾ ഉപേക്ഷിച്ചു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഉത്കർഷിൻ്റെ അക്കാദമിക് റെക്കോർഡും കരിയറും സംബന്ധിച്ച തർക്കമാണ് ഇതിന് കാരണമായതെന്നാണ് ഞങ്ങൾ കരുതുന്നത്”. അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഉത്കർഷ് തൻ്റെ എഞ്ചിനീയറിംഗ് കോഴ്‌സിൽ നിരവധി വിഷയങ്ങളിൽ പരാജയപ്പെട്ടു. അതിനാൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി തിരഞ്ഞെടുക്കണമെന്ന് അവൻ്റെ മാതാപിതാക്കൾ ആഗ്രഹിച്ചു. പക്ഷേ എന്നാൽ അവരുടെ നിർദ്ദേശത്തിന് ഇയാൾ എതിരായിരുന്നു,” കദം കൂട്ടിച്ചേർത്തു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം, കോളേജിൽ പഠിക്കുന്ന സഹോദരിയെ കൊലപാതകത്തെക്കുറിച്ച് അറിയാത്ത അവരുടെ അമ്മാവൻ്റെ വസതിയിലേക്ക് കൊണ്ടുപോയി.

കുറച്ച് ദിവസത്തേക്ക് ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ബെംഗളൂരുവിലേക്ക് പോയതായി ബന്ധുക്കളോട് കള്ളം പറഞ്ഞു. സഹോദരിയോടൊപ്പം ഉത്കർഷും അമ്മാവൻ്റെ സ്ഥലത്ത് താമസിച്ചു,” അദ്ദേഹം പറഞ്ഞു. എന്നാൽ, ഒടുവിൽ ഇരട്ടക്കൊലപാതകം വെളിച്ചത്തു വരികയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക