കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ കേന്ദ്രത്തിലായിരുന്നു റെയ്ഡ്.

പള്ളുരുത്തി സ്വദേശിയില്‍ നിന്നാണ് ദമ്ബതികള്‍ വീട് വാടകയ്ക്കെടുത്തത്.ഇൻസ്പെക്ടർ കെ.എ. ഷിബിൻ, സബ് ഇൻസ്പെക്ടർ ജിൻസണ്‍ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് പ്രതികള്‍ പിടിയിലായത്. സ്ഥലത്തുനിന്നും 192ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക