കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങി ഹൈക്കമാൻ്റ്. പുനസംഘടന അനിവാര്യം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.പുനസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും. കൂടുതല്‍ ചർച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലേക്ക് എത്തും.
സംഘടന ശക്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. പരിചയ സമ്ബന്നരും യുവാക്കളും നേതൃത്വത്തിലേക്ക് വരും. പുനസംഘടനയിലൂടെ പാർട്ടിയെ ഊർജ്ജസ്വലമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പുനസംഘടനയുടെ ഭാഗമായി നേതൃമാറ്റം വേണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ നേതൃമാറ്റം അനിവാര്യമല്ലെന്ന് മറ്റൊരു വിഭാഗത്തിൻ്റെ നിലപാട്. ചർച്ചകളിലൂടെ പുനസംഘട പൂർത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുകയാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















