കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആർ പുറത്ത്. എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലാണ് എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തില്‍ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറില്‍ പറയുന്നു.മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു പ്രതിഭ എംഎല്‍ എ ഇന്നലെ ഫേസ്‌ബുക്ക് ലൈവില്‍ വന്നിരുന്നു. വാർത്ത വ്യാജമാണെന്നാണ് എംഎല്‍എ വ്യക്തമാക്കിയത്. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്ബോള്‍ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാർത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകള്‍ക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കില്‍ ഞാൻ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കില്‍ മാദ്ധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറയണം’എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്.

ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു. എംഎല്‍എയുടെ മകൻ കനിവിനെയും (21) മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക