താനെ:മുംബൈ ഉപനഗരമായ ഡോംബിവ്‌ലി ശ്രീ അയ്യപ്പസേവ സംഘ് അയിരേഗാവിന്റെ മണ്ഡലപൂജാ മഹോത്സവം നാളെ നടത്തപ്പെടുന്നു.രാവിലെ 5.30-ന് ഗണപതി ഹോമം, തുടർന്ന് ഉഷഃപൂജ, നാരായണീയം, സമീറും സംഘവും നയിക്കുന്ന മറാഠി ഭജന എന്നിവയുണ്ടാകും.
ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം. വൈകീട്ട് ആറിന് രാജാജി പഥിലുള്ള പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന രഥഘോഷയാത്ര, താലപ്പൊലി, ചെണ്ടമേളം, മുത്തുകുട, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ ന്യൂ അയിരേ റോഡ് വഴി ഒൻപതോടെ സന്നിധാനത്തിൽ എത്തിച്ചേരും.തുടർന്ന് ദീപാരാധന, പ്രസാദ വിതരണം, കരിമരുന്നു പ്രയോഗം. 10-ന് അത്താഴപൂജ, ഹരിവരാസനം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക









