നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സ്റ്റാലിൻ സർക്കാർ വമ്പൻ നീക്കം നടത്തിയിരിക്കുകയാണ്.കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതിയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കിയിരിക്കുകയാണ്.
ഇക്കാര്യം സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതമായ 1000 രൂപ ചേർന്ന മൂവായിരം രൂപയും പ്രത്യേക വേനല്‍ക്കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വന്നത്.
മാത്രമല്ല ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നപക്ഷം കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതി പ്രകാരം നല്‍കുന്ന തുക ആയിരത്തില്‍ നിന്നും രണ്ടായിരമാക്കി ഉയർത്തുമെന്നും സാമൂഹിക മാധ്യമക്കുറിപ്പില്‍ എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതി സർക്കാർ 2023 സെപ്റ്റംബറിലാണ് ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് അടുത്തത് ചൂണ്ടിക്കാട്ടി മൂന്നു മാസത്തെ ധനസഹായ വിതരണം തടസപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും എന്നാല്‍ ഈ സർക്കാർ അതിനെ അതിജീവിച്ചുവെന്നും ഈ ധനസഹായം, സ്റ്റാലിൻ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് നല്‍കിയ ഉറപ്പാനിന്നും അതില്‍ ആര് തടസ്സം സൃഷ്ടിച്ചാലും പിന്നാട്ട് പോകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.

















