ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട സി.പി.എമ്മില്‍ ചേർന്നവരില്‍ റൗഡി പട്ടികയില്‍ പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളും.മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിലെ പ്രതികളായ പ്രമാടം സ്വദേശികള്‍ മാജിക് കണ്ണൻ, അരുണ്‍ എന്നിവരാണ് സി.പി.എമ്മില്‍ ചേർന്നത്.

പൊലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാല് കേസുകളിലെ പ്രതിയാണ് സിദ്ധിഖ്. വധശ്രമക്കേസില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ജാമ്യം ലഭിച്ച്‌ ജയില്‍ മോചിതനായി പുറത്തിറങ്ങിയ ആളാണ് അരുണ്‍.ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേരാണ് ഇന്ന് പാർട്ടിയില്‍ ചേർന്നത്. മാസങ്ങള്‍ക്ക് മുൻപ് കാപ്പാ കേസ് പ്രതി അടക്കം പാർട്ടിയില്‍ ചേർന്നത് വലിയ വിവാദമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക