പൊലീസിന്റെ പിടിയിലായ പ്രതിയുടെ എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ എംഡിഎംഎ. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയുടെ വൈദ്യ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.കോളേജുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവരുന്ന സംഘത്തിലുള്‍പ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് വെച്ച് പൊലീസ് പിടികൂടിയെങ്കിലും തന്റെ കയ്യില്‍ സാധനം ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.
പോലീസ് പിടികൂടി വിലങ്ങ് ധരിപ്പിച്ചെങ്കിലും വിലങ്ങ് നെറ്റിയില്‍ ഇടിച്ച് ഇയാള്‍ മുറിവുണ്ടാക്കി. തുടർന്നു പോലീസ് പ്രതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് എക്‌സ്-റേ എടുക്കുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഇയാളുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നതടക്കം അന്വേഷിക്കും. ഏതൊക്കെ കോളേജുകളിലാണ് ലഹരിവില്‍പനയെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ പൊലീസ് തേടും. വൈദ്യപരിശോധനയ്‌ക്കായി എത്തിച്ചപ്പോഴും ഇയാള്‍ പൊലീസിന്റെ നിർദ്ദേശങ്ങള്‍ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

















