കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തില്‍ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രയിലാണ് സംഭവം.എറണാകുളം സ്വദേശിയാണ് റിയാസ്.
റിയാസിൻ്റെ കൂട്ടുകാരൻ നിപുവിൻ്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ വെച്ചുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.ഇതിനോടനുബന്ധിച്ച് ഭാര്യാ പിതാവ് അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അഴകശ്ശേരി പറമ്ബ് നാസർ, നാസറിൻ്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.നാസറിൻ്റെ മകളായ റെനീഷയെ ഭർത്താവ് റിയാസ് മർദ്ദിച്ചതിനെ ചോദ്യം ചെയ്തുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന്കാരണമായതെന്നാണ് പ്രാഥമിക വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















