ബിജെപി വിട്ട പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേർന്നു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം മധു സ്വീകരിച്ചത്.ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല കോണ്‍ഗ്രസില്‍ ചേർന്നതെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച്‌ ആലോചനയിലായിരുന്നുവെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി.മധു പ്രതികരിച്ചു.

കോണ്‍ഗ്രസ് ദേശീയ പാർട്ടി ആയതുകൊണ്ടും ദേശീയതയ്ക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഫെബ്രുവരിവരെ ബിജെപി ജില്ലാ അധ്യക്ഷനായിരുന്നു മധു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരില്‍ അന്ന് മധുവിനെ ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്നാണ് മധു ബിജെപിയുമായി അകന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക