ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ശാരീരിക പ്രത്യേകതകളും വ്യക്തിത്വവും ആണ് ഉള്ളത്. ഒരാളുടെ സ്വഭാവമല്ല മറ്റൊരാള്‍ക്ക്, അയാളുടെയല്ല വേറൊരാള്‍ക്ക്.ഇതില്‍ മാറ്റം സംഭവിച്ച്‌ കൊണ്ടേ ഇരിക്കും.

എത്രയൊക്കെ മാറ്റിയാലും മാറിയാലും നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന മാറ്റാന്‍ സാധിക്കാത്ത ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവ പലപ്പോഴും നമ്മുടെ ശാരീരിക പ്രത്യേകതകള്‍ക്ക് അനുസരിച്ച്‌ മാറി മറിഞ്ഞിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമുദ്രിക ശാസ്ത്രം ഇതിനെക്കുറിച്ച്‌ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം അവരുടെ ശാരീരിക പ്രത്യേകതകളിലൂടെ കണ്ടെത്താന്‍ പറ്റും എന്നതാണ് ഏറ്റവും വലിയ കാര്യം. മൂന്ന് തരത്തിലാണ് ചെറുവിരല്‍ ഉണ്ടായിരിക്കുക. ഇതില്‍ നിങ്ങളുടേത് എപ്രകാരമെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ടൈപ്പ് എ

ഇതില്‍ ആദ്യം വരുന്നത് ടൈപ്പ് -എയില്‍ വരുന്നതാണ്. ഇതിന്റെ പ്രത്യേകതകള്‍ എന്തെന്ന് വെച്ചാല്‍ മോതിരവിരലിന് മുകളിലുള്ള വരയ്ക്ക് ഒപ്പമാണ് നിങ്ങളുടെ ചെറുവിരലിന്റെ വലിപ്പമെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മറ്റുള്ളവരുമായി അത്ര അടുത്ത് ഇടപഴകുന്നവരല്ല എന്നതാണ്. മാത്രമല്ല പലപ്പോഴും സത്യസന്ധതയുടെ കാര്യത്തിലും മറ്റുള്ളവരേക്കാള്‍ അല്‍പം മുന്‍പിലായിരിക്കും. കൂടാതെ ഇവര്‍ക്ക് അമിത ദേഷ്യമുള്ളവരായിരിക്കും. എന്ന് മാത്രമല്ല എന്ത് കാര്യത്തിനും സത്യസന്ധമായി മാത്രമേ പ്രതികരിക്കുകയുള്ളൂ. എല്ലാവരോടും തുറന്ന് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയായിരിക്കില്ല. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും പിന്നീട് ഇവരുടെ ജീവിതത്തില്‍.

ടൈപ്പ് എ

പലപ്പോഴും നിങ്ങള്‍ അന്തര്‍മുഖനായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റുള്ളവരുമായി ഇടപഴകുന്നതിനും അവരോട് കൂടെ സമയം ചിലവഴിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുകയില്ല. അതിനുള്ള താല്‍പ്പര്യവും ഇവരില്‍ കുറവായിരിക്കും. പലപ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ ഇവര്‍ അഹങ്കാരികളായിരിക്കും. എന്നാല്‍ നിങ്ങളെ മനസ്സിലാക്കുന്ന വ്യക്തികള്‍ വളരെ ചുരുക്കമായിരിക്കും എന്നതും ഇവരുടെ പ്രത്യേകതയാണ്.

ടൈപ്പ് ബി

നിങ്ങളുടെ ചെറുവിരല്‍ നിങ്ങളുടെ മോതിരവിരലിന്റെ മുകളിലുള്ള വരയേക്കാള്‍ നീളത്തിലുള്ളതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ലോലഹൃദയനായിരിക്കും എന്നാണ്. അത് മാത്രമല്ല നിങ്ങള്‍ പലപ്പോഴും പ്രണയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയുമായിരിക്കും. അവരായിരിക്കും നിങ്ങളുടെ ലോകം. ഒരിക്കലും അവരെ പിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച്‌ ഇവര്‍ക്ക് ചിന്തിക്കാന്‍ ആവില്ല. ഏത് ബന്ധത്തിനും ആഴത്തില്‍ പ്രാധാന്യം നല്‍കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കും.

ടൈപ്പ് ബി

എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിച്ച്‌ കൊണ്ടേ ഇരിക്കും. കൂടാതെ ജോലിയിലും വിദ്യാഭ്യാസത്തിലും സൗഹൃദത്തിലും എല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥത പാലിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും ഇവര്‍ പോവും. കൂടാതെ ഈ ചിന്ത തന്നെ നിങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്നു. പലപ്പോഴും നിങ്ങളുടെ ശാന്തസ്വഭാവം ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിയ്ക്കും. ഏത് സമ്മര്‍ദ്ദകരമായ സാഹചര്യത്തിലും നിങ്ങള്‍ക്ക് സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

ടൈപ്പ് സി

നിങ്ങളുടെ ചെറുവിരല്‍ മോതിരവിരലിന് മുകളിലുള്ള വരയേക്കാള്‍ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ആക്റ്റീവ് ആയി ജീവിതത്തെ കാണുന്ന ഒരു വ്യക്തിയാണ് എന്നതാണ്.ഇത് കൂടാതെ ഇവര്‍ക്ക് സാമൂഹ്യപരമായ ഇടപെടല്‍ മികച്ച രീതിയില്‍ നടത്താന്‍ സാധിക്കുന്നു. ജീവിതത്തിലെ ഏത് പ്രയാസകരമായ സാഹചര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിന് പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ തെറ്റുകള്‍ എളുപ്പത്തില്‍ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന ഒരു സ്വഭാവം കൂടി നിങ്ങള്‍ക്കുണ്ടായിരിക്കും.

ടൈപ്പ് സി

ഇത്തരത്തിലുള്ള ചെറുവിരലാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങള്‍ മനസ്സില്‍ ഒന്ന് വെച്ച്‌ പുറമേ മറ്റൊരു സ്വഭാവം കാണിക്കുന്ന വ്യക്തിയായിരിക്കില്ല. എന്ന് മാത്രമല്ല മനസ്സിലുള്ളത് എന്താണെന്ന് വെച്ചാല്‍ അതുപോലെ പറയുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ യാതൊരു വിധത്തിലും മാപ്പ് പറയാന്‍ മടി കാണിക്കാത്ത വ്യക്തി കൂടിയായിരിക്കും അവര്‍. കൂടാതെ തന്റെ കൂടെയുള്ളവര്‍ക്ക് എപ്പോഴും സുരക്ഷിതത്വ ബോധവും സന്തോഷവും സമാധാനവും നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു.

source: boldsky

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക