പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പരമോന്നത നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരിട്ട് രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടിയുടെ കരുനീക്കം വമ്പൻ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയിച്ചാൽ ഓട്ടോ ഡ്രൈവർമാർക്ക് ആയി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോഡ്രൈവർമാരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചും, അവരുടെ വീട്ടിൽ പോയി അവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ മനസ്സിലാക്കിയുമാണ് അരവിന്ദ് കെജ്രിവാൾ ഓട്ടോറിക്ഷ രാഷ്ട്രീയം കളിക്കുന്നത്. ഈ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താവുന്ന വൻ പ്രഖ്യാപനങ്ങളാണ് ആം ആദ്മി പാർട്ടി നടത്തിയിരിക്കുന്നത്. പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ വായിക്കാം
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അടുത്ത തവണ അധികാരം ലഭിച്ചാൽ നടപ്പിലാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കായി നടപ്പാക്കുന്ന ഗ്യാരണ്ടികൾ
- ഡൽഹി സർക്കാർ 10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകും
- പെൺമക്കളുടെ വിവാഹത്തിന് 1,00,000 രൂപ സഹായം
- യൂണിഫോമിനായി വർഷത്തിൽ 2 തവണ 2,500 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും
- കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലനച്ചെലവ് സർക്കാർ വഹിക്കും
- ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















