മുംബൈ: പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.കവിതയിൽ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ് (കവിത: എൻ്റെ വീട് ) എന്നിവർക്കും, ചെറുകഥയിൽ ഒന്നാം സമ്മാനം ജ്യോതിലക്ഷ്‌മി നമ്പ്യാർ (കഥ: ടീൻ ക്ലബ്) രണ്ടാം സമ്മാനം തുളസി മണിയാർ (കഥ: മറ തേടുന്ന മഹാനഗരം) എന്നിവർക്കും, ലേഖനത്തിൽ (വിഷയം: “നിർമ്മിതബുദ്ധി (ആർടിഫിഷ്യൽ ഇന്റെലിജെൻസ്) സാദ്ധ്യതകളും വെല്ലുവിളിയും“) ഒന്നാം സമ്മാനം: ശ്രീപ്രസാദ് വടക്കേപ്പാട്ട്, രണ്ടാം സമ്മാനം: ഗിരീഷ് രാജ എന്നിവർക്കുമാണ് ലഭിച്ചത്.

എം.ജി.അരുൺ, സജി അബ്രഹാം, ജി വിശ്വനാഥൻ എന്നിവർ ലേഖനത്തിലും ഡോ.പി.ബി.ഹൃഷികേശൻ, സെബാസ്റ്റ്യൻ, ശ്രീകുമാർ കരിയാട് എന്നിവർ കവിതയിലും സോക്രട്ടീസ് കെ. വാലത്ത്, ജേക്കബ് ഏബ്രഹാം എന്നിവർ ചെറു കഥയിലും വിധികർത്താക്കളായിരുന്നു. 2025 ജനുവരിയിൽ നടക്കുന്ന പതിമൂന്നാം മലയാളോത്സവം സമാപന സമ്മേളനത്തിൽ വച്ച് സമ്മാനത്തുകയും ട്രോഫിയും നൽകി വിജയികളെ ആദരിക്കുന്നതാണ്.സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് ഇതൊരു വിജയമാക്കിത്തീർത്ത അക്ഷരസ്നേഹികളോടും മലയാള ഭാഷാ പ്രചാരണ സംഘം നന്ദി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക