താനെ:താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പോലീസ് പെൺവാണിഭ റാക്കറ്റിനെ പിടികൂടി മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി.അതേസമയം റാക്കറ്റിൻ്റെ തലവനെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു.

“റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഒരു കെണി ഒരുക്കിയതെന്ന് താനെ പോലീസ് പറഞ്ഞു.”ഒരു ഉപഭോക്താവ് എന്ന നിലയിൽ ഫോണിൽ സംസാരിക്കുകയും , റഷ്യൻ എസ്കോർട്ടുകളെ അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.മൂന്ന് റഷ്യൻ യുവതികളും ഒരു ഇന്ത്യൻ യുവതിയും താനെയിൽ ഒരു ധാബയിൽ എത്തി.30,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചതിന് ശേഷം,പോലീസ് സംഘം കെണിയൊരുക്കി റെയ്ഡ് നടത്തുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച രാത്രി താനെയിലെ ഒരു ധാബയിലേക്ക് ഞങ്ങൾ ഒരു കസ്റ്റമറെന്ന വ്യാജേന ഒരു പോലിസ് കാരനെ അയച്ചു, അവിടെ മൂന്ന് റഷ്യൻ യുവതികളും ഒരു ഇന്ത്യൻ സ്ത്രീയും എത്തി”വാഗ്ലെ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ പ്രവീൺ മാനെ പറഞ്ഞു.

രക്ഷപ്പെടുത്തിയ സ്ത്രീകളെ മുംബൈയിലെ വെൽഫെയർ സെൻ്ററിലേക്ക് അയച്ചു.പോലീസ് സ്‌റ്റേഷനിൽ ഭാരതീയ ന്യായ സംഹിത,1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്‌ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക