ആയുർവേദ സ്പായുടെ മറവില്‍ നടത്തിയിരുന്ന അനാശാസ്യകേന്ദ്രത്തില്‍ അകപ്പെട്ട മൂന്ന് യുവതികളെ മരട് പൊലീസ് രക്ഷപ്പെടുത്തി. ഇടുക്കി, കൊല്ലം, കോട്ടയം സ്വദേശികളാണിവർ. ഇവരുടെ പരാതിയില്‍ നടത്തിപ്പുകാരടക്കം അഞ്ച് പേരെ അറസ്റ്റുചെയ്തു. ചേർത്തല വാരനാട് പ്രണവില്‍ എം.രാജേഷ് (48), സി.എം.സി ഒമ്ബതില്‍ അനീഷ് (50), എറണാകുളം സ്വദേശികളായ പി.എസ്.അജയ് (27), എം.ജി.ബിനീഷ്, ഇടുക്കി സ്വദേശി അഭിമോൻ എൻ.രവി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു റെയ്ഡ്. തൈക്കൂടത്ത് പുനർജനി ആയുർവേദ സ്പാ എന്ന പേരിലാണ് അനാശാസ്യകേന്ദ്രം പ്രവത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാജേഷും അനീഷുമാണ് നടത്തിപ്പുകാർ. മറ്റ് മൂന്നുപേരും ഇടപാടുകാരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടത്തിന്റെ രണ്ടുമുറികള്‍ വാടകയ്‌ക്കെടുത്താണ് തിരുമ്മല്‍ കേന്ദ്രമാക്കിയത്. പത്തിലധികം സ്ത്രീകളാണ് സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. രക്ഷപ്പെടുത്തിയ യുവതികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജോലി വാഗ്ദാനംചെയ്താണ് സ്ത്രീകളെ ചതിയില്‍പ്പെടുത്തിയിരുന്നത്. സ്പായുടെ യാതൊരു സാമഗ്രികളും ഇവിടെ ഉണ്ടായിരുന്നില്ല.

വിവിധ പേരുകളില്‍ പരസ്യബോർഡുകള്‍ സ്ഥാപിച്ചാണ് ആളുകളെ ആർഷിക്കുന്നത്. ബ്യൂട്ടി പാർലറിന്റെ ലൈസൻസ് ദുരുപയോഗപ്പെടുത്തിയുള്ള സ്പാകളില്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം യുവതികളെ എത്തിച്ചാണ് ഇടപാട് നടത്തുന്നത്. ലക്ഷങ്ങള്‍ പോക്കറ്റില്‍പ്രതിമാസം മൂന്നരലക്ഷത്തിലധികം രൂപവരെയാണ് അനാശ്യാസ കേന്ദ്രങ്ങളുടെ നടത്തിപ്പിലൂടെ ഉടമയുടെ പോക്കറ്റിലെത്തുന്നത്.

j

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക