മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. “ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ റിപ്പോർട്ട് ലഭിച്ചു, അത് നെഗറ്റീവ് ആണ്. അയാൾ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.” സോൺ 5 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗണേഷ് ഗവാഡെ പറഞ്ഞു.
കലീന ഫോറൻസിക് ലബോറട്ടറിയിൽ നിന്നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്.തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (വെസ്റ്റ്) പുറത്ത് നടന്ന അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായാണ് ഇയാൾ ഇലക്ട്രിക് വാഹനം ഓടിക്കുന്നത് എന്ന വാർത്തയും പുറത്ത് വന്നിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















