വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. നാളെയാണ് ചടങ്ങിന്റെ ഉദ്ഘാടനം.

മുഖ്യമന്ത്രി പിണറായി വിജയനാണ് അധ്യക്ഷത വഹിക്കുന്നത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർ‌ശനത്തിനായാണ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായിയും കുമരകത്തുണ്ട്‌.സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ എത്തി മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടു എന്നാണ് വാര്‍ത്ത വന്നത്. മുല്ലപ്പെരിയാര്‍ വിഷയമാണ് പ്രധാനമായും ചര്‍ച്ചയായത് എന്നും റിപ്പോർട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെത്തുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ ചർച്ച നടത്തുമെന്ന് മുമ്ബ് സ്റ്റാലിൻ തമിഴ്നാട് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരായ എ.വി.വേലു, എം.പി.സ്വാമിനാഥൻ , ദുരൈമുരുകൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം അടക്കമുള്ളവരും സ്റ്റാലിന് ഒപ്പമുണ്ട്. ശക്തമായ സുരക്ഷയാണു വൈക്കത്തും കുമരകത്തും ഒരുക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക