അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്ബാൻ ഉപയോഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ അറപ്പുണ്ടാകാൻ കാരണം.
ചോക്ലേറ്റ് ഐസ് ക്രീം വിളമ്ബാൻ ഉപയോഗിച്ചത് വെളുത്ത ക്ലോസ്റ്റായിരുന്നു. ഹോട്ടലില്‍ കഴിക്കാനെത്തിയവർ ഇത് മുന്നിലെത്തിയതോടെ വെറുപ്പോടെ മുഖം ചുളിക്കുന്നതും കണ്ടു. ഡെസേർട്ട് വിളമ്പിയ രീതി മറ്റ് ചിലതിനെ ഓർമിപ്പിച്ചു എന്നാണ് മിക്കവരും പറയുന്നത്. ഐസ്‌ക്രീം എടുക്കാൻ ആളുകള്‍ ടോയ്‌ലറ്റിനുള്ളില്‍ സ്പൂണ്‍ ഇടുന്ന വീഡിയോ കണ്ടപ്പോള്‍ നെറ്റിസണ്‍സ് ഞെട്ടി.
ഒരു വെയിറ്റർ കയ്യില്‍ ചോക്ലേറ്റ് ഐസ്ക്രീം നിറച്ച ക്ലോസറ്റുമായി നില്‍ക്കുന്നതായി കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. അയാള്‍ അത് ശ്രദ്ധാപൂർവ്വം ഒരു മേശപ്പുറത്ത് വെച്ചു, അവിടെ ഭക്ഷണപ്രിയർ അത് രുചിയോടെ പരീക്ഷിക്കുന്നതും കാണാം. അറപ്പ് തോന്നുന്നെങ്കിലും ഉപയോക്താക്കള്‍ ഐസ് ക്രീം നുണയുന്നതും കാണാം. ക്ലോസറ്റിന്റെ വശങ്ങളിലും ചില കാര്യങ്ങളെ അനുസ്മരിപ്പിക്കും വിധം ഐസിക്രീം തേച്ചിട്ടുണ്ട്.

















