കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രി പത്തരയോടെ പെരുമ്ബിള്ളിചിറ ഭാഗത്തുനിന്നാണ് റിസ്വാന്‍ പിടിയിലാകുന്നത്. പട്രോളിങിനിടെ എക്‌സൈസ് സംഘത്തെ കണ്ട റിസ്വാന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന എക്‌സൈസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് ഇയാള്‍ എക്‌സൈസിന് കൈമാറുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തുടര്‍ന്ന് റിസ്വാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് ശേഷം റിസ്വാനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചെറിയ അളവുമാത്രം കഞ്ചാവ് കയ്യിലിരുന്നതിനാലാണ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ കഴിഞ്ഞത്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















