താനെ: താനെയിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇഗ്ലീഷ് സ്കൂളിന്റെ 29-മത് വാർഷികാഘോഷം ഡിസംബർ 11ന് ബുധനാഴ്ച താനെ ഹിരാനന്ദനി മെഡോസിന് സമീപമുള്ള ഡോക്ടർ കാശിനാഥ് ഗാനേകർ ഹാളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ രണ്ടു സെക്ഷനുകളിലായി ആഘോഷിക്കും.മേവ പ്രസിഡന്റ്‌ അഡ്വ രാജ്‌കുമാറും മറ്റു ട്രസ്റ്റ്‌ അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

തുടർന്ന് വിദ്യാനികേതന്റെ നൂറിൽ പരം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്ത പരിപാടി അരങ്ങേറും. തുടർന്ന് 9 മണിക്ക് സാംസ്‌കാരിക സമ്മേളനം, കഴിഞ്ഞ എസ്‌ എസ്‌ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ്, സ്കൂളിൽ 25വർഷം പൂർത്തിയാക്കിയ ടീച്ചേഴ്സിനെ അനുമോദിക്കൽ, മിസ്സ്‌ വിദ്യാനികേതൻ, മാസ്റ്റർ വിദ്യാനികേതൻ എന്നിവരെ തെരെഞ്ഞെടുക്കൽ എന്നിവ ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രാ ഉപ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയും താനെ എം പി നരേഷ് മസ്‌കെ, എംഎൽഎമാരായ പ്രതാപ് സർനായ്ക്, സഞ്ജയ്‌ കേൽക്കർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും. കൂടാതെ ലയൺ കുമാരൻ നായർ, ഡോക്ടർ ബിജോയ്‌ കുട്ടി, ഡോക്ടർ റോയ് ജോൺ മാത്യു, എം. കെ നവാസ്, ഡോക്ടർ പദ്മിനി കൃഷ്ണ, ശ്രീമതി ഷെറിൽ ഗെയ്‌വാദ്, മുരളീധരൻ പിള്ള, ഗിരീഷ് കുമാർ, സതീഷ് നായർ,ഹരി വാസുദേവ്, ശ്രീമതി പ്രമീള വിജയകുമാർ,ശിവപ്രസാദ് കേതൻ എന്നിവർ ഗസ്റ്റ് ഓഫ് ഹോണർ ആയിപങ്കെടുക്കും.മേവ അംഗങ്ങളായ അഡ്വ എസ്‌ ബാലൻ, അഡ്വ രവീന്ദ്രൻ നായർ എന്നിവർ ആശംസ പ്രസംഗം നടത്തും.

ഹെഡ്മിസ്ട്രെസ് ശർമിള സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ സ്വാഗതവുംചെയർ പേഴ്സൺ സീനാ മനോജ്‌, ട്രഷറർ എം. പി വർഗീസ് എന്നിവർ നന്ദി പ്രകാശനവും നിർവഹിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു.പ്രശസ്ത നൃത്താധ്യാപകൻ രാജൻ മാസ്റ്റർ ഡാൻസ് പരിപാടിയുടെ കൊറിയോഗ്രഫി നിർവഹിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക