സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില്‍ നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് ഏജന്റുമാരാകാന്‍ (ബിമാ സഖി) അവസരം നല്‍കുന്നതാണ് ഈ പദ്ധതി.
ഈ പദ്ധതിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റൈപ്പന്റ് ലഭിക്കും. 7,000 രൂപ മുതല്‍ 21,000 രൂപ വരെ വനിതകള്‍ക്ക് സമ്ബാദിക്കാന്‍ സാധിക്കും. ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്ബത്തിക സഹായവും നല്‍കുക എന്നതാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി പുറത്തുവിട്ടിട്ടില്ല.
ആദ്യ വര്‍ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 7,000 രൂപയാണ് സാമ്ബത്തിക സഹായമായി ലഭിക്കുക. രണ്ടാം വര്‍ഷം ഈ തുക പ്രതിമാസം 6,000 രൂപയായി കുറയും. മൂന്നാം വര്‍ഷമാകുമ്ബോഴേക്കും സ്ത്രീകള്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ആയി ലഭിക്കുക 5000 രൂപയാണ്. കൂടാതെ, അവര്‍ക്ക് 2,100 രൂപ അധിക ഇന്‍സെന്റീവും ലഭിക്കും. ഇന്‍ഷുറന്‍സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡുകളും നല്‍കും.
റിക്രൂട്ട്മെന്റ്: പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 35,000 സ്ത്രീകളെ ഇന്‍ഷുറന്‍സ് ഏജന്റുമാരായി നിയമിക്കും. ഭാവിയില്‍ 50,000 സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. തുടക്കത്തില്‍ ഹരിയാനയില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ രാജ്യത്തുടനീളം നടപ്പാക്കും.
കുറഞ്ഞ യോഗ്യത: ബീമാ സഖി യോജനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, സ്ത്രീകള്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം.

















