താനെ: താനെ കിസാൻ നഗറിൽ വിഷ്‌ണുമായ സ്വാമിയുടേയും കൊടുങ്ങല്ലൂർ അമ്മയുടേയും വിശേഷാൽ പ്രാണപ്രതിഷ്‌ഠയും വെള്ളാട്ട മഹോത്സവും നടത്തപ്പെടുന്നു.ജനുവരി 11 ശനിയാഴ്‌ച രാവിലെ 11.50 നും 12.44 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.മഹാരാഷ്ട്രയിൽ ആദ്യത്തെ വിഷ്ണുമായ സ്വാമി ക്ഷേത്രമാണ് ഇത്‌.

തന്ത്രി ബ്രഹ്മശ്രീ ഷൈൻ കൃഷ്ണ(താന്ത്രിക രത്നം ബ്രഹ്മശ്രീ തന്ത്രികൾ അയവർ മഠം )ആണ് കർമ്മങ്ങൾ ചെയ്യുന്നത്.പ്രാണ പ്രതിഷ്‌ഠാദിനത്തിലെ പ്രധാന ചടങ്ങുകൾ ജനുവരി 11 ശനിയാഴ്‌ചരാവിലെ 6.00 മണിമുതൽ മഹാഗണപതി ഹോമം7.50 : ഭഗവതിസേവ10.30 ന് : കലശപൂജ12.20 : പ്രാണപ്രതിഷഠതുടർന്ന് : കലശാഭിഷേകംകളഭാഭിഷേകംവെള്ളാട്ട് പൂജശക്തിപൂജഅലങ്കാരപൂജവൈ 7.00 ന് : അലങ്കാര ദീപാരാധന7.50 ന് : തളിച്ചുകുട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ മലയാള മാസത്തിൽ പൗർണമി ദിവസങ്ങളിൽ വിഷ്ണു മായ സ്വാമിക്ക് വെള്ളാട്ട് പൂജ,കൊടുങ്ങല്ലൂർ അമ്മയ്ക്ക് ഗുരുതി പൂജയും നടത്തപ്പെടും. കൂടാതെ രണ്ട് നേരവും പതിവ് പൂജകൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.പൂജാ വിധികൾ കൂടാതെ ജ്യോതിഷ സംബന്ധമായ വിഷയങ്ങൾക്കും ഏവർക്കും സമീപിക്കാമെന്നും ഭാരവാഹികൾ പറഞ്ഞു.മഠം ആചാര്യൻ ഉണ്ണി സരോവർ മഠം,മഠതിപതി വിഷ്ണു ദേവൻ സരോവർ മഠം, എന്നിവരാണ് ക്ഷേത്ര കാർമ്മികത്വം വഹിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :7400274249 8921478852

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക