താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ ദീർഘദൂര ട്രെയിൻ തട്ടി 24കാരൻ മരിച്ചു.അംബർനാഥിനും ബദ്‌ലാപൂർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഫ്‌ളൈഓവറിനു താഴെയാണ് സംഭവം നടന്നതെന്ന് കല്യാണിലെ സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ പറഞ്ഞുപശ്ചിമ ബംഗാൾ സ്വദേശിയായ സാഹിർ അലി എന്നയാൾ താനെയിലെ അംബർനാഥ് പ്രദേശത്തെ ബന്ധുക്കളെ സന്ദർശിക്കുകയായിരുന്നുവെന്ന് ജിആർപിയുടെ സീനിയർ പോലീസ് ഇൻസ്പെക്ടർ പാണ്ഡാരി കാണ്ഡേ പറഞ്ഞു.ചൊവ്വാഴ്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിന് സമീപം സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുക്കാൻ പോയിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ പുറകിൽ നിന്ന് അതിവേഗതയിൽ വരുന്ന കൊയ്‌ന എക്‌സ്പ്രസ് ശ്രദ്ധയിൽ പെട്ടില്ല. ഇയാൾ ട്രെയിനിൽ ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞുവിവരമറിഞ്ഞ് കല്യാൺ ജിആർപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->