താനെ: താനെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഏവൂർ കുന്നുകളിൽ ട്രെക്കിംഗിന് പോയ 18 നും 19 നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കളാണ് തേനീച്ചകളുടെ ആക്രമണം നേരിട്ടത്.പിന്നീട് ഇവർക്ക് പുറത്ത് വരാതെ കഴിയുകയും പ്രാദേശിക ദുരന്തനിവാരണ സെൽ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയും ആയിരുന്നു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആക്രമണം നേരിട്ടവർ.
മല മുകളിൽ കുടുങ്ങിയ പത്ത് യുവാക്കളെ കുറിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് വർത്തക് നഗർ പോലീസിൽ നിന്ന് വിവരം ലഭിച്ചതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ റീജണൽ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. ട്രെക്കിംഗിന് പോകുകയായിരുന്ന ഇവരെ തേനീച്ചകൾ ആക്രമിച്ചു.പിന്നീട് അവരെ രക്ഷിക്കുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തിൽ പത്ത് പേരിൽ മൂന്ന് പേർക്ക് മുഖത്ത് സാരമായി പരിക്കേറ്റതായി ആർഡിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.ഇതേത്തുടർന്ന് പോലീസ് ആർഡിഎംസിയെ അറിയിച്ചു.പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആർഡിഎംസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.പരിക്കേറ്റ യുവാക്കളുടെ നില തൃപ്തികരമാണെന്നും ആശുപത്രി രണ്ട് ദിവസത്തിൽ വിടുമെന്നും അധികൃതർ അറിയിച്ചു.

















