ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ ‘ഋ’ ക്രാഫ്റ്റ്സ് നിർമ്മിച്ച കുരിശുപള്ളി മിനയേച്ചർ മോഡൽ പൊതുപ്രവർത്തകനായ അഡ്വ സന്തോഷ് മണർകാട് ഔദ്യോഗികമായി പുറത്തിറക്കി. ഷോ പീസ് ആയി വീടുകളിൽ സൂക്ഷിക്കാനും വാഹനങ്ങളിൽ വെക്കാനും ഉതകുന്ന തരത്തിൽ മൾട്ടിവുഡിലാണ് മനോഹരമായ കുരിശുപള്ളി മോഡൽ നിർമ്മിച്ചിരിക്കുന്നത്. പാലായിൽ നടന്ന ചടങ്ങിൽ സഞ്ജയ് സഖറിയാസ്, ജോബി അഗസ്റ്റിൻ, തോമസ് ആർ വി ജോസ് എന്നിവർ സംസാരിച്ചു.
പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറങ്ങി ഋ ക്രാഫ്റ്റ്സ് pic.twitter.com/LwEB3lzGCH
— Thomas R V Jose (@thomasrvjose) December 8, 2024
വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഈ ഉൽപ്പന്നം പാലായുടെ സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന ഒരു സമ്മാനമായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സഞ്ജയ് വ്യക്തമാക്കി. ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾക്കായി ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടാം: 7025554145.
















