തിക്കോടിയില്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം.

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം . ഫോണില്‍ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോള്‍ ഗെയിം കളിക്കാൻ അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈല്‍ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകള്‍ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക