കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ തകർത്തു. പിണറായി വെണ്ടുട്ടായിലാണ് സംഭവം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്.

സിസിടിവി ക്യാമറകള്‍ തകർത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകർത്തതിനൊപ്പം പ്രധാന വാതില്‍ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചു. കൊടിതോരണങ്ങള്‍ ആകെ വാരിവലിച്ചിട്ട നിലയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക