താനെ: ബുധനാഴ്ച രാത്രി അംബിവ്‌ലി-കല്യാൺ റെയിൽവേ സ്‌റ്റേഷനിലേക്ക് 20 ഓളം വരുന്ന ഇറാനികൾ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസിലെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികളെ കസ്റ്റഡിയിലെടുത്തു .ഇതുവരെ, മൊത്തം നാല് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ച് പ്രായപൂർത്തിയാകാത്തവരെ ഭിവണ്ടിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയതായും എല്ലാവരേയും ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കല്ലേറിൽ ഏർപ്പെടുകയും റെയിൽവേ പരിസരത്ത് അനധികൃതമായി ഒത്തുകൂടിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഖഡക്പഡ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
അന്ധേരി ഈസ്റ്റിലെ എംഐഡിസി പോലീസ് അംബിവ്‌ലി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇറാനി ബസ്തിയിൽ ഒരു മോഷണ കേസിൽ പ്രതിയെ തിരഞ്ഞ് വന്നതായിരുന്നു.ഇതിനെ തുടർന്നാണ് പോലീസിന് നേരെ ആക്രമണം നടന്നത്. അംബിവ്‌ലി റെയിൽവേ സ്‌റ്റേഷനിൽ രാത്രി 9:40 മണിയോടെയാണ് സംഭവം നടന്നത്, അന്വേഷണത്തിനായി മുംബൈയിലേക്ക് പോകുന്നതിനിടെ പോലീസ് പ്രതിയെ പിടികൂടി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ആണ് പോലീസിനെ കല്ലെറിഞ്ഞ് ആക്രമിച്ചത്.
പരികേറ്റ മൂന്ന് പോലീസുകാരെ യശ്വന്ത് പാൽവെ (അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ), രണ്ട് കോൺസ്റ്റബിൾമാർ: ഹനുമന്ത് പൂജാരി, സുനിൽ ലോഖണ്ഡേ എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

















