മുംബൈ:ജാതി അധിഷ്‌ഠിത പീഡനത്തിനിരയായി ജീവിതം അവസാനിപ്പിച്ച ഡോ.പായൽ തദ്‌വിയുടെ 2019-ലെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ, അവരുടെ വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങിനെതിരെ പ്രോസിക്യൂഷൻ രംഗത്ത്. നായർ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടറായിരുന്ന പായൽ മൂന്ന് മുതിർന്ന ഡോക്ടർമാർക്കെതിരെ നൽകിയ പരാതിയിൽ വകുപ്പ് മേധാവി നിഷ്ക്രിയത്വം പുലർത്തിയതിനാൽ ആത്മഹത്യയ്ക്ക് അവരും ഉത്തരവാദിയാണെന്ന് പ്രോസീക്യൂഷൻ കോടതിയിൽ വാദിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് ഘരത് പ്രത്യേക എസ്‌സി/എസ്ടി ആക്ട് പ്രകാരം കോടതിയിൽ ഡോ ലിങ്ങിനെ പ്രതിയാക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. ഹർജിയിൽ പ്രതികളോടും പരാതിക്കാരോടും പ്രതികരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളായ ഡോ. അങ്കിത ഖണ്ഡേൽവാൾ, ഡോ.ഭക്തി മെഹാരെ, ഡോ. ഹേമ അഹൂജ എന്നിവർ തൻ്റെ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി തദ്‌വിയുടെ അമ്മ അബേദയുടെ പരാതിയിൽ പറയുന്നുണ്ട്.എന്നിട്ടും
വകുപ്പുമേധാവി
വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങ്
പരാതിക്ക് ചെവികൊടുത്തില്ലെന്ന് കോടതിയിൽ
പ്രോസിക്യട്ടർ പ്രദീപ് വാദിച്ചു.
എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നു ഡോ.ലിങ്ങ് പറഞ്ഞതായി അബേദയുടെ പരാതിയിൽ പറയുന്നു.
കുറ്റപത്രം സമർപ്പിച്ച പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം,നിർദ്ദിഷ്ട പ്രതികൾക്ക് ഡോ. ലിങ്ങ് പ്രോത്സാസഹനം നൽകുകയും ചെയ്തുവെന്നും
പ്രോസിക്യട്ടർ വാദിച്ചു.
പീഡനം തടയാൻ വകുപ്പുമേധാവി കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച പ്രദീപ് ഘരത്, പീഡനവും റാഗിംഗും മോശമായി പെരുമാറിയതും ആത്മഹത്യയിലേക്ക് എത്തിച്ചതായും ആരോപിച്ചു.













