താനെ: ഖഡ്കി പൂനെ ഭദ്രാസനത്തിന്റെ മുംബൈ വൈദിക ജില്ലയിലെ താനെ സെന്റ്. തോമസ് മലങ്കര സൂറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് ക്രിസ്മസ് കരോൾ മത്സരവും എക്യൂമെനിക്കൽ സംഗമവും (ഗ്ലോറിയ 2024)ഡിസംബർ ഒന്നാം തീയതി നടന്നു. മുംബൈ, താനെ, കല്യാൺ, നവി മുംബൈ, പൂനെ പ്രദേശങ്ങളിലെ 14 ക്രിസ്തീയ ദേവാലയങ്ങൾ പങ്കെടുത്തു.

ഒന്നാം സ്ഥാനം ബോറിവിലി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം കരസ്ഥമാക്കി. മുളുണ്ട് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയം രണ്ടാം സ്ഥാനവും കല്യാൺ വെസ്റ്റ് മാർത്തോമ സുറിയാനി ദേവാലയം മുന്നാം സ്ഥാനവും കരസ്ഥമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി. ഗായകൻ ജോബ് കുര്യൻ മുഖ്യ അതിഥി ആയിരുന്നു.

പൂനെ മുംബൈ വൈദിക ജില്ലയിലെ വൈദികരും, സിസ്റ്റേഴ്സും സഹോദര സഭകളിലെ വൈദികരും, എക്യൂമെനിക്കൽ സംഘടനകളിലെ നേതാക്കളും പങ്കെടുത്തു. ഇടവക വികാരി ഫാദർ സിറിൽ മൈക്കിൾ OIC, കൺവീനർ ടിന്റു ഡാനിയേൽ എന്നിവർ സംസാരിച്ചു. ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേവാ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ചാരിറ്റി ധന സഹായം നൽകി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക