മുംബൈ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ മുളുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.പിടിയിലായ പ്രതികൾ പെൺകുട്ടിയുടെ പ്രദേശത്തുതന്നെ താമസിക്കുന്നവരാണ്. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും സയൺ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.അപ്പോഴാണ് ഗർഭിണി ആണെന്ന വിവരം പുറത്തറിയുന്നത്.

പതിമൂന്നുകാരിയായ പെൺകുട്ടിയെ സമ്മാനം തരാം എന്ന് പറഞ്ഞ് വശീകരിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.ആളൊഴിഞ്ഞ കാട് പോലെയുള്ള പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കുട്ടി മൊഴി നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഒളിവിലായിരുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.കുടുംബത്തോടൊപ്പം മുളുണ്ടിലാണ് പെൺകുട്ടി താമസിക്കുന്നത്.പിതാവ് നേരത്തെ മരണപെട്ടിരുന്നു.അമ്മ ഒരു സ്വകാര്യ കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക