മുംബൈ:എഐകെഎംസിസി മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. 2025 ജനുവരി അവസാനം സംഘടിപ്പിക്കുന്നതിന് വേണ്ടി മസൂദ് മാണിക്കോത്ത്, കണ്ണിപ്പൊയിൽ അബൂബക്കർ,പികെസി ഉമ്മർ, ഷംനാസ് പോക്കർ, അബ്ബാസ് മാർക്കറ്റ് തുടങ്ങിയവരെ ചുമതലയേൽപ്പിച്ചു. അനം ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് ചേർന്ന പ്രവർത്തകസമിതി യോഗം എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡൻറ് അസീസ് മാണിയൂർ ഉദ്ഘാടനവും മുംബൈ ഡിസ്ട്രിക്ട് പ്രസിഡണ്ട് കണ്ണിൽ പോയില് അബൂബക്കർ അധ്യക്ഷതയും വഹിച്ചു ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ സ്വാഗതം പറഞ്ഞു.എഐകെഎംസിസി മഹാരാഷ്ട്ര വൈസ് പ്രസിഡണ്ട് മസൂദ് മാണിക്കോത്ത്,മുംബൈ ഡിസ്റ്റിക് ട്രഷറർ പികെസി ഉമ്മർ,എം ആർ സുബൈർ, എ അബ്ബാസ്,കമറുദ്ദീൻ, ഹമീദ് ബന്തിയോട്, നൗഷാദ്, സലീം, കുഞ്ഞബ്ദുള്ള നാഗ്പാട, നൗഫൽ ഇല്ലിക്ക, അബ്ദുള്ള ടി കെ, ഷംസിയ ഹനീഫ, ഉമ്മർ ഹാജി.തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ദാദർ ,ധാരാവി,കൊളാബ എന്ന ഏരിയ കമ്മിറ്റികൾ ജനുവരിക്ക് മുമ്പ് തന്നെ പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനം ആയി. ഡിസംബർ ഒന്നുമുതൽ ജനുവരി 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആയി മുഴുവൻ അംഗങ്ങളെയും മെമ്പർ മാരായി ചേർക്കുവാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.യോഗത്തിൽ സെക്രട്ടറി അബ്ബാസ് മാർക്കറ്റ് നന്ദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->