താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ നിവാസിയായ സോബിച്ചൻ വർഗീസ് (59) ആണ് മുംബൈയിലേക്കുള്ള യാത്രമദ്ധ്യേ ട്രെയിനിൽ വെച്ച് ഹൃദയാഘതം മൂലം ഇന്നലെ രാത്രി മരണമടഞ്ഞത്. ഇന്നലെ തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് ഗരിബ് രഥ് എക്സ്പ്രെസ്സിലാണ് ഭാര്യ ആൻസിയുമൊത്തു സോബിച്ചൻ യാത്ര തിരിച്ചത്. രാത്രി ഏകദേശം 12 മണിയോടെയാണ് ഗോവയിലെ കാർവാറിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതെന്നാണ് അനുമാനം.
തുടർന്ന് ഗോവയിലേ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. KCA വാഗ്ലെ എസ്റ്റേറ്റ് യൂണിറ്റ് ലൈഫ് മെമ്പറും കമ്മറ്റി മെമ്പറുമായ സോബിച്ചൻ വർഗീസ് താനെ മലയാളികൾക്കെല്ലാം സുപരിചിതനാണ്.
ചങ്ങനാശ്ശേരി ത്യക്കൊടിത്താനം സ്വദേശിയായ സോബിച്ചൻ താനെയിലെ സാമൂഹ്യ പ്രവർത്തകൻ റാഫേൽ ജോസഫിൻ്റെ സഹോദരി ഭർത്താവുമാണ്. സംസ്കാര ശ്രുശ്രൂഷകൾ നവംബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.00 മണിയ്ക്ക് വാഗ്ലെ എസ്റ്റേറ്റ് പള്ളിയിൽ വച്ച് നടക്കുന്നതാണ്.

















