ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി.
ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ തളിപ്പറമ്ബ് കാരിപിള്ളി ദേശത്ത് കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദ് അറസ്റ്റിലായി. ഇയാളുടെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് വിനോദി (44) നായി തിരച്ചില്‍ ആരംഭിച്ചു.
ബെംഗളൂരു, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്നു പോലീസ് പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജെ. ജയകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വി.എം. സെയ്ത്, ഇഷാല്‍ അഹമ്മദ്, ധീരു ജെ. അറയ്ക്കല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ റസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

















