മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.

ആനയെ കണ്ടതോടെ സ്കൂള്‍ ബസ് നിർത്തിയിട്ടു. എന്നാല്‍ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തതോടെ കുട്ടികള്‍ ഭീതിയിലായി. തുടർന്ന് കുട്ടികള്‍ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുക്കുകയായിരുന്നു. ഇതോടെയാണ് ആന പിന്മാറിയത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. അയാള്‍ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ ഇറങ്ങി വലിയ നാശനഷ്ടം വിതച്ച പടയപ്പയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർപി സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക