മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ‘ഇവിഎം ഛോഡോ അഭിയാൻ’ പ്രഖ്യാപിക്കുകയും ഇവിഎമ്മുകളിൽ നിന്ന് മാറാനായി പൊതുജന അവബോധത്തിൻ്റെയും നടപടിയുടെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാനായി വ്യത്യസ്ത സമരം പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പരാജയപ്പെട്ട സ്ഥാനാർത്ഥികളുടെ യോഗത്തിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ സംസാരിക്കുകയും ഇവിഎം സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു. എൻസിപിയുടെ ശരദ് പവാർ ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിയമ സംഘങ്ങൾ രൂപീകരിക്കാൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, വിജയിച്ചവരും പരാജയപ്പെട്ടവരുമായ സ്ഥാനാർത്ഥികളുമായി MVA നേതാക്കൾ ചർച്ച നടത്തി.ഡൽഹിയിൽ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തി, ഭാവി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി പാർട്ടി ഘടന ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പട്ടോളെയെ തുടർന്നും പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പുനൽകി.

















