മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ അവാർഡ് ജേതാവ് വി സുരേഷ്കുമാർ പങ്കെടുക്കും. ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ ഒന്നാം സമ്മാനമായ 5000 രൂപയും രണ്ടാം സമ്മാനമായ 3000 രൂപയും വേദിയിൽ വെച്ച് വിതരണം ചെയ്യും.
ഒരു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും “മാധ്യമ രംഗത്തെ അപചയം” എന്ന വിഷയത്തിൽ ചർച്ചയും നടക്കും പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും. പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു.
സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു. വിശദവിവരങ്ങൾ രാജേന്ദ്രൻ കുറ്റൂർ 9930627906, ഉത്തംകുമാർ 9323528197എന്നീ നമ്പറുകളിൽ ലഭിക്കും.






