മുംബൈ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ മഹാ വികാസ് അഘാഡിയുടെ പരാജയത്തിൽ ഇ വി എം ആണെന്ന് ആവർത്തിച്ച് സഞ്ജയ്‌ റാവത്ത്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഇവിഎം പ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ബിജെപി ഇവിഎമ്മുകളെ ചോദ്യം ചെയ്തിരുന്നു. മോദിയുടെ പഴയ പ്രസംഗങ്ങൾ കേൾക്കൂ, അന്ന് ഇവിഎമ്മുകളെ അദ്ദേഹം ഒരു തട്ടിപ്പ് എന്നാണ് പറഞ്ഞിരുന്നത് ‘സഞ്ജയ്‌ റാവത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിഎമ്മുകൾ മാറ്റി ബാലറ്റ് പേപ്പർ ആക്കിയാൽ ബിജെപിക്ക് രാജ്യത്ത് 25 സീറ്റുകൾ പോലും ലഭിക്കില്ല.ബാലറ്റ് പേപ്പർ വോട്ടിംഗിലേക്ക് മടങ്ങാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപെടുന്നതായും അദ്ദേഹം പറഞ്ഞു, “തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തുക, ഫലം എന്തുതന്നെയായാലും ഞങ്ങൾ അവ അംഗീകരിക്കും.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക