ഡൊണാള്‍ഡ് ട്രംപിന്റെ ‘വിജയനൃത്തം’ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു ‘Victory Dance Moves’ ആയി ഏറ്റെടുക്കുകയും സംഗതി വൈറലാവുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രംപിന്റെ വൈറല്‍ നൃത്തത്തിന് ട്യൂട്ടോറിയലുമായി എത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നവംബർ 20-ന് ഡിഫിയന്റ് വേള്‍ഡ് എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക